InternationalLatestUncategorized

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് നേടി രോഹിത് ശര്‍മ്മ

“Manju”

ഓവല്‍ ;ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ പുതിയ നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍താരം രോഹിത് ശര്‍മ്മ. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. രോഹിത്തിന്റെ കൂടുതല്‍ റണ്‍സും ഏകദിന ക്രിക്കറ്റില്‍ നിന്നാണ്. രോഹിത് 227 ഏകദിനത്തില്‍ നിന്ന് 9205 റണ്‍സ് നേടിയിട്ടുണ്ട്.

43 ടെസ്റ്റില്‍ 2940 ഉം 111 ടി-20യില്‍ 2864 ഉം റണ്‍സും നേടിയിട്ടുണ്ട്. 34,357 റണ്‍സെടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, സൗരവ് ഗാംഗുലി, എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്‌ഹ‌റുദ്ദീന്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റ് ഏഴ് സ്ഥാനക്കാര്‍ .

Related Articles

Back to top button