Uncategorized

സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ രൂപേഷിന് സിൽവർ മെഡൽ

കോഴിക്കോട് ഏരിയയിൽ സിറ്റി സൗത്ത് യൂണിറ്റ് കുടുംബാംഗമാണ്

“Manju”

കോഴിക്കോട് : കേരള ആം റെസ്ലിംഗ് അസോസിയേഷന്റെയും, എറണാകുളം കോലഞ്ചേരി സെൻ പീറ്റേഴ്സ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ കോഴിക്കോട് ബേപ്പൂർ നടുവട്ടം വായനശാലയ്ക്ക് സമീപം തയ്യിൽ വീട്ടിൽ രൂപേഷ് ടി വെള്ളി മെഡൽ കരസ്ഥമാക്കി.
കാശ്മീരിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ ആം റസ്ലിംഗ് കോമ്പറ്റീഷനിലേക്ക് രൂപേഷ് ടി യ്ക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

മുൻപ് അഞ്ച് തവണ നാഷണൽ ലെവൽ കോമ്പറ്റീഷനിൽ വിജയച്ച് വേൾഡ് ലെവൽ സെലക്ഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി ആം റസ്ലിംഗ് രംഗത്ത് പരിശീലനം നടത്തുന്നു.

ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയയിൽ സിറ്റി സൗത്ത് യൂണിറ്റിൽ ബേപ്പൂർ നടുവട്ടം വിജയ ബേക്കറി ഉടമ ഹരിദാസൻ ടി യുടെയും ഭാരതി ടി യുടെയും മകനാണ് രൂപേഷ് ടി., ഭാര്യ സുവർണ്ണ ഇ. മകൻ ഋഷിദത്തൻ ടി.

Related Articles

Back to top button