IndiaLatest

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

“Manju”

 

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6387 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നത്. ഈ സമയപരിധിക്കുള്ളിൽ 170 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 4337 ആയി ഉയർന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,51,767 ആണ്.

രാജ്യത്ത് 6387 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 83,004 ആയി ഉയർന്നിരിക്കുകയാണ്. ഇതുവരെ 64,425 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തിൽ മാത്രം ഇന്നലെ 1168 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 54,000 കടന്നു. ഇന്നലെ 2091 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരികരിച്ചത്. 97 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 54758 ആയാണ് ഉയർന്നത്. ആകെ മരണം 1792 ആയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കൊവിഡ് രാജ്യത്ത് കൂടുതൽ ദുരിതം വിതച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 14,821 ആണ്. ഇതുവരെ 7,139 പേർക്കാണ് ഇവിടെ രോഗമുക്തി ഉണ്ടായിരിക്കുന്നത്. ഗുജറാത്തിൽ 915 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കൊവിഡ് വ്യാപനം തുടരുന്ന ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 14,465 ആയി ഉയർന്നിരിക്കുകയാണ്. 7,223 പേർക്കാണ് ഇവിടെ രോഗമുക്തി ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button