IndiaLatest

ഇന്ത്യയുടെ പുതിയ ഓഫ് ഷോർ പെട്രോൾ വെസൽ വിഗ്രഹ പുറത്തിറക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

“Manju”

ശ്രീജ.എസ്

ചെന്നൈ : ഓഫ്‌ഷോര്‍ പെട്രോള്‍ വെസലായ ‘വിഗ്രഹ’ പുറത്തിറക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐജിസി). ചെന്നൈയിലെ കാട്ടുപള്ളിയിലുള്ള പ്രൈവറ്റ് ഷിപ്യാര്‍ഡില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍ ധനകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ഡോ. ടിവി സോമനാഥന്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ കെ നടരാജന്‍, ഐജിസിയുടെ ഈസ്റ്റ്‌ റീജിയണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പരമേശ്‌ എന്നിവര്‍ പങ്കെടുത്തു.

‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി തീര സംരക്ഷണ സേനയ്ക്കു വേണ്ടി ലാര്‍സെന്‍ ആന്റ് ടൗബ്രോ കപ്പല്‍ നിര്‍മാണ കമ്പനി നിര്‍മിച്ചു നല്‍കിയ ഏഴാമത്തെ വെസലാണ് വിഗ്രഹ. യാര്‍ഡ് -45007 എന്നറിയപ്പെടുന്ന ‘വിഗ്രഹ’യ്ക്ക് 98 മീറ്റര്‍ നീളമാണുള്ളത്.

പരീക്ഷണങ്ങള്‍ക്കും വിപുലമായ പരിശോധനകള്‍ക്കും ശേഷം 2021 മാര്‍ച്ചില്‍ ‘വിഗ്രഹ’ ഔദ്യോഗികമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം, വിശാഖപട്ടണത്ത് നിലയുറപ്പിച്ച്‌, ഐജി എസ്. പരമേശിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്റ്റ്‌ റീജിയണിലായിരിക്കും ‘വിഗ്രഹ’യുടെ സേവനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ തീരസംരക്ഷണ സേനയാണ് ഇന്ത്യയുടേത്.

Related Articles

Back to top button