KeralaLatest

 ചായക്കടകളിലും ജ്യൂസ് കടകളിലും കുപ്പി ഗ്ലാസ്സുകള്‍ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

“Manju”

 

തിരുവനന്തപുരം: ചായക്കടകളിലും ജ്യൂസ് കടകളിലും കുപ്പി ഗ്ലാസ്സുകള്‍ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ​ഗ്ലാസുകള്‍ ഓരോ തവണയും അണുനശീകരണം നടത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കി കടകള്‍ തുറന്നപ്പോള്‍ ജ്യൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പി ഗ്ലാസ്സുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും അണു നശീകരണം നടത്തിയില്ലെങ്കില്‍ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

ബക്കറ്റില്‍ വെള്ളം വെച്ച്‌ കുടിച്ച ഗ്ലാസ് അതില്‍ വെറുതെ മുക്കി വീണ്ടും ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യം ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related Articles

Back to top button