IndiaLatest

പരമവീരചക്ര ജേതാക്കളായ ഫ്‌ളൈയിങ് ബുള്ളറ്റ്സിന് ഒരു പൊന്‍തൂവല്‍ കൂടി

“Manju”

സിന്ധുമോള്‍ ആര്‍

 

ചെന്നൈ : ഇന്ത്യന്‍ വ്യോമസേനയിലെ പരംവീര്‍ ചക്ര ലഭിച്ചിട്ടുള്ള ഏക സൈന്യ വിഭാഗമായ നമ്ബര്‍ 18 ഫ്ലയിങ് ബുള്ളറ്റ്സിലേക്ക് തദ്ദേശ നിര്‍മ്മിത യുദ്ധവിമാനമായ തേജസ്‌അണി ചേര്‍ക്കപ്പെടുന്നു‌.ഇന്ത്യന്‍ വ്യോമസേനയുടെ ചീഫായ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭധൂരിയ, ബുധനാഴ്ച ഒറ്റ സീറ്റുള്ള തേജസ്‌ യുദ്ധവിമാനം പറത്തി ചടങ്ങ് ഔപചാരികമായി നിര്‍വഹിച്ചു.തമിഴ്നാട്ടിലെ സുളൂരിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വെച്ചായിരുന്നു വ്യോമസേനാ ചീഫ് തേജസിന്റെ ശക്തി പരീക്ഷിച്ചത്.തേജസ്സിന്റെ പരീക്ഷണപ്പറക്കല്‍ കുറച്ച്‌ മാസങ്ങള്‍ക്കു മുമ്പ് ബാംഗളൂരില്‍ വെച്ച്‌ നടന്നിരുന്നു.
എല്‍സിഎ തേജസ്സ് അണിനിരക്കുന്ന ഇന്ത്യന്‍ വ്യോമസേനയിലെ രണ്ടാമത്തെ സൈനിക വിഭാഗമാണ് നമ്ബര്‍ 18 ഫ്ലയിങ് ബുള്ളറ്റ്സ്‌.മിഗ്‌ 27 ഫൈറ്റര്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി 1965 ഏപ്രില്‍ 15നാണ് നമ്ബര്‍ 18 ഫ്ലയിങ് ബുള്ളറ്റ്സ്‌ സൈനിക വിഭാഗം രൂപികരിക്കുന്നത്.അതിവേഗം ,നിര്‍ഭയം എന്നര്‍ത്ഥം വരുന്ന ‘തീവ്ര ഓര്‍ നിര്‍ഭയ’ എന്നാണ് നമ്ബര്‍ 18 ഫ്ലയിങ് ബുള്ളറ്റ്സിന്റെ ആപ്തവാക്യം

Related Articles

Back to top button