IndiaLatest

പതിവ് നടത്തവും ജോഗിങ്ങുമൊക്കെ പുനരാരംഭിച്ച്‌ മുംബയിലെ ജനങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

മുബൈ: കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ചൈനയെ മറികടന്നതൊന്നും സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ ജനങ്ങള്‍ ഗൗനിച്ചിട്ടില്ല. ആശങ്കാ ജനകമായ ആരോഗ്യാവസ്ഥ നിലനില്‍ക്കുമ്പോഴും അവര്‍ രണ്ടര മാസം മുന്‍പ് നിര്‍ത്തിയ പതിവ് പ്രഭാത നടത്തവും ജോഗിങ്ങുമെല്ലാമായി വീണ്ടും നഗരവീഥിയിലേക്കിറങ്ങി. വന്‍ തിരക്കാണ് മുംബയിലെ ഉദ്യാനങ്ങളിലും ബീച്ചുകളിലും ഉണ്ടായിട്ടുള്ളത്.

നിലവില്‍ 85,975 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് പോസീറ്റീവായത്. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ‘മിഷന്‍ ബിഗിന്‍ എഗെയിന്‍’ എന്ന പേരില്‍ വ്യായാമത്തിന് ഇളവ് അനുവദിച്ചിരുന്നു. പ്രഭാതനടത്തവും ഓട്ടവും ജോഗിങ്ങും സൈക്കിള്‍ സവാരിയും പോലുള്ള ഉല്ലാസ നടത്തം പൊതു സ്ഥലങ്ങളായ ബീച്ചുകളിലും ഉദ്യാനങ്ങളിലുമെല്ലാം അനുവദിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങള്‍ കൂട്ടമായി പൊതു ഇടങ്ങളില്‍ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതല്‍ മുംബയില്‍ സ്വകാര്യ ഓഫീസുകള്‍ക്കും ആവശ്യത്തിനനുസരിച്ച്‌ 10 ശതമാനം വരെ ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങാം. മറ്റുള്ള ജീവനക്കാര്‍ വീട്ടിലിരുന്നുള്ള ജോലി മതിയാകും.

Related Articles

Back to top button