KeralaLatest

ചോമ്പാല തുറമുഖത്ത് നിരോധനം ലംഘിച്ച് മത്സ്യബന്ധനം: 16 ആളുകളുടെ പേരിൽ കേസ്

“Manju”

 

വടകര : ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച അഴിയൂർ പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡ് ഉൾപ്പെടുന്ന ചോമ്പാല തുറമുഖത്ത് നിരോധനം നിലനിൽക്കെ മത്സ്യബന്ധനം നടത്തിയ 16 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു.കഴിഞ്ഞദിവസം നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയവരെ പോലീസ് താക്കീതുചെയ്ത് വിട്ടിരുന്നു. വീണ്ടും മത്സ്യം പിടിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ചോമ്പാല സി.ഐ. സുമേഷ്, വടകര കോസ്റ്റൽ സി.ഐ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് മത്സ്യത്തൊഴിലാളികളുടെ പേരിൽ കേസെടുത്തത്.
വി. എം സുരേഷ് കുമാർ.

Related Articles

Back to top button