KeralaKozhikodeLatest

കരിപ്പൂരിലെത്തിയ പ്രവാസികളോട് ജില്ല ഭരണകൂടം ക്വാറന്റൈന് പണം ആവശ്യപ്പെട്ടു, നല്‍കില്ലെന്ന് പ്രവാസികള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കരിപ്പൂര്‍: പ്രവാസികള്‍ ക്വാറന്റൈന് പണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി തുടങ്ങി. കരിപ്പൂരിലെത്തിയ പ്രാവാസികളോടാണ് ജില്ലാ ഭരണകൂടം ക്വാറന്റൈന് പണം ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കില്ലെന്ന നിലപാടിലാണ് പ്രവാസികള്‍. പ്രവാസികളില്‍ പാവപ്പെട്ടവര്‍ക്ക് ക്വാറന്റൈന് പണം നല്‍കുന്നതില്‍ ഇളവ് നല്‍കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നിരീക്ഷണ നയത്തിലെ മാറ്റം വന്‍ വിവാദമായിരുന്നു. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പാവപ്പെട്ടവര്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നയംമാറ്റത്തിനെതിരെ പ്രവാസിസംഘടനകളും പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു.

Related Articles

Back to top button