KeralaLatest

ജില്ലയില്‍ കോവിഡ് സ്‌പെഷ്യല്‍ സര്‍വെയ്‌ലന്‍സ് തുടങ്ങി

“Manju”

അഖിൽ ജെ എൽ

 

കൊല്ലം : കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്‌പെഷ്യല്‍ സര്‍വെയ്‌ലന്‍സ് തുടങ്ങി. നീണ്ടകര, പുനലൂര്‍, കടയ്ക്കല്‍, കൊട്ടാരക്കര താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലുമായി 300 സാമ്പിളുകളാണ് ഒറ്റദിവസം കൊണ്ട് ശേഖരിച്ചത്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും സാമൂഹിക സമ്പര്‍ക്കം ഏറെയുള്ളവരുമായ വിഭാഗത്തില്‍പ്പെട്ട നോണ്‍ കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍, പത്ര-ദൃശ്യ-മാധ്യമ പ്രവര്‍ത്തകര്‍, പൊലീസ്, അഗ്നിസുരക്ഷാ സേന, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, ഫീല്‍ഡില്‍ സജീവമായിട്ടുള്ള ട്രാക്ക്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍, ആംബുലന്‍സ് ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍, പത്രം ഏജന്റുമാര്‍, പഴക്കച്ചവടക്കാര്‍, ലോഡിംഗ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തത്.

പരിശോധനാ നടത്തുക വഴി സമൂഹ വ്യാപനം ഉണ്ടോയിട്ടുണ്ടോയെന്ന് മനസിലാക്കുന്നതിനും രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സഹായകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

Related Articles

Back to top button