KeralaLatest

വൈശാഖമഹോത്സവത്തിന് തുടക്കമായി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് നീരെഴുന്നള്ളത്ത് ചടങ്ങു നടക്കും. സ്ഥാനികരും പാരമ്പര്യ അവകാശികളും അക്കരെ സന്നിധിയിൽ പ്രവേശിക്കുന്നത് നീരെഴുന്നള്ളത് ദിവസമാണ് . നൂറ്റാണ്ടുകൾക്കു മുൻപ് അക്കരെ കൊട്ടിയൂർ വനപ്രദേശത്ത് സ്വയംഭൂ ശില കണ്ടെത്തിയ ദിവസത്തെ അനുസ്മരിക്കുന്ന ചടങ്ങുകളാണ് നീരെഴുന്നള്ളത്ത് ദിവസം നടത്തുന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും സമുദായിയുടെ നേതൃത്വത്തിൽ പുറപ്പെടുന്ന പടിഞ്ഞിറ്റ നമ്പൂതിരിയും പാരമ്പര്യ ഊരാളന്മാരും അടങ്ങിയ സംഘം രഹസ്യ കാനന വഴികളിലൂടെ നടന്ന് മന്ദംചേരിയിലെത്തുന്നു. അവിടെ ഒരു പ്രത്യേക സ്ഥലത്തുനിന്നും കൂവയിലകൾ പറിച്ചെടുത്ത് ബാവലിയിൽ മുങ്ങി അക്കരെ സന്നിധാനത്തേക്ക് പോകും . തിരുവഞ്ചിറയിൽ പ്രവേശിക്കുന്നതിന് മുൻപായി ഒരു നിർദിഷ്‌ഠ സ്ഥാനത്തുനിന്ന് കൂവയിലയിൽ തെളിനീര് ശേഖരിക്കുകയും ആ തെളിനീർ സ്വയംഭൂശില സ്ഥിതിചെയ്യുന്ന മണിത്തറയിൽ അഭിഷേകം ചെയ്യുകയും ചെയ്യും . പടിഞ്ഞിറ്റ നമ്പൂതിരിയാണ് മണിത്തറയിൽ പ്രവേശിച്ച് തെളിനീരഭിഷേകം നടത്തുന്നത്. തുടർന്ന് തിടപ്പള്ളിയിൽ പ്രവേശിച്ചു കഴിഞ്ഞവർഷത്തെ ചാരം ശേഖരിച്ചു ഇക്കരയ്ക്ക് മടങ്ങും.
സ്ഥാനികരും അവകാശികളും നീരെഴുന്നള്ളത്ത് ദിവസം ആചാരപരമായി അക്കരെ പ്രവേശിച്ചതിന് ശേഷമാണു അക്കരെ സന്നിധാനം വൃത്തിയാക്കി കയ്യാലകളും പുതുക്കിപ്പണിത് വൈശാഖമഹോത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.

Related Articles

Back to top button