IndiaLatest

മരണത്തിലും അഞ്ചുപേര്‍ക്ക് ജീവനേകി ഒന്നര വയസുകാരി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: മരണത്തിലും അഞ്ചുപേര്‍ക്ക് ജീവനേകിയാണ് കു‍ഞ്ഞു ധനിഷ്ത പോയത് . രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധനിഷ്തയെ മരണം കവര്‍ന്നത്. ഡല്‍ഹി രോഹിണി സ്വദേശികളാണ് അനീഷ് കുമാര്‍ബബിത ദമ്പതിളുടെ മകളായ ഈ ഒന്നര വയസുകാരി ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മരണക്കിടക്കയില്‍ കഴിയുന്ന അഞ്ച് പേര്‍ക്കാണ് ജീവനേകുന്നത്.

ധനിഷ്തയുടെ ഹൃദയം, വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നിവയെല്ലാം ദാനം ചെയ്തു. അഞ്ചുമാസം മാത്രം പ്രായം ഉള്ള കുരുന്ന് ഉള്‍പ്പെടെ അഞ്ചു പേരിലൂടെ ധനിഷ്തയുടെ അവയവങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും.തങ്ങളുടെ കുഞ്ഞുമാലാഖ പോയതിന്റെ തീവ്രവേദനയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സ്വയം സന്നദ്ധരാവുകയായിരുന്നു.

തങ്ങളുടെ മകളിലൂടെ കുറച്ച്‌ പേര്‍ക്ക് ജീവിതം നല്‍കാമെന്ന ആഗ്രഹത്തിലാണ് ഇതിന് അവര്‍ തയ്യാറായത്. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിക്കുന്നതിനിടെ ഒന്നാംനിലയിലുള്ള വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ധനിഷ്ത താഴേക്ക് വീണത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുത്തിരുന്നില്ല. ശേഷം ജനുവരി 11ന് കുട്ടിയുടെ മസ്തിഷ്ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

Related Articles

Back to top button