KeralaLatest

*ആലപ്പുഴയിൽ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

“Manju”

പ്രജീഷ് വള്ള്യായി

ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി(38) വെള്ളിയാഴ്ച  ഉച്ചയോടെയാണ് മരിച്ചത്. കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍നിന്ന്  ജോസ് നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതായി.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുമണിയോടെ മരിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ജോസിന്റെ മരണത്തോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ടായി.

Related Articles

Back to top button