KozhikodeLatest

കോവിഡ് വാക്‌സിന്‍ ഇനി മുതല്‍ ആസ്റ്റര്‍ മിംസിലും ലഭിക്കും

“Manju”

കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കോവിഡ് വാക്‌സിനുകള്‍ ഇനി മുതല്‍ ആസ്റ്റര്‍ മിംസിലും ലഭിക്കും. കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ആശുപത്രികളിലാണ് കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ ലഭ്യമായി തുടങ്ങിയത്. ഇതിന് പുറമെ സ്ഫുട്‌നിക് വാക്‌സിന്‍ ഈയാഴ്ച അവസാനത്തോട് കൂടി ലഭ്യമാകും.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് രാവിലെ ഒമ്ബത് മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെയുള്ള സ്ലോടുകള്‍ക്ക് അവസരമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് വൈകുന്നേരം നാല് മണിമുതല്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ബുകിങ്ങിനായി ബന്ധപ്പെടേണ്ട നമ്ബര്‍: 9605003006 (കോഴിക്കോട്), 6235000551 (കണ്ണൂര്‍), 9633001238 (കോട്ടക്കല്‍).

വിദേശത്തേക്ക് പോകുന്നവരടക്കം വാക്‌സിനായി സ്ലോട് ലഭിക്കാതെ പ്രയാസപ്പെടുന്ന സമയത്താണ് ആസ്റ്റര്‍ മിംസില്‍ സൗകര്യം ഒരുങ്ങുന്നത്.

Related Articles

Back to top button