KeralaLatest

കുളനട വട്ടയത്ത് റോഡിൽ സാമൂഹ്യ വിരുദ്ധർ ശുചി മുറി മാലിന്യം തള്ളി.

“Manju”

അജിത് ജി. പിള്ള

 

പന്തളം: കുളനട വട്ടയത്ത് സാമൂഹ്യ വിരുദ്ധർ ശുചി മുറി മാലിന്യം തള്ളി. ഇന്ന് രാവിലെയാണ് കളനട – ആറന്മുള റോഡിൽ വട്ടയം ജംക്ഷനിലും കുറിയാനിപ്പള്ളി റോഡിലും സാമൂഹിക വിരുദ്ധർ ശുചി മുറി മാലിന്യം തള്ളിയത്. രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്യാൻ എത്തിയപ്പോഴാണ് ശുചി മുറി മാലിന്യം ഒഴുക്കിയത് ശ്രദ്ധയിൽപ്പെട്ടത്. വിവരം വാർഡ് അംഗം ശോഭാ അച്യുതൻ വഴി ആരോഗ്യ വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്നു ബ്ലീച്ചിങ്ങ് പൗഡർ വിതറിയെങ്കിലും
ശുചി മുറി മാലിന്യം തള്ളിയതു മൂലം
അവിടേയ്ക്ക് അടുക്കാൻ കഴിയാത്തതിനാൽ ശുചീകരണം വേണ്ടന്നു വെയ്ച്ചു എന്ന് തൊഴിലാളികൾ പറഞ്ഞു.
വട്ടയത്ത് ഉള്ള ഇരപ്പൻപാറ ചെറിയ വെള്ളച്ചാട്ടത്തിൽ നിന്ന് ഒഴുക്കിയെന്ന നീരുറവയിലും മാലിന്യം കലർന്നു മലിനമായതോടെ ആളുകൾക്കു കുളിക്കുന്നതിനും വസ്തങ്ങൾ അലക്കുന്നതിനും കഴിയുന്നില്ല. നിർച്ചാലിനു പുറമേ സമീപമുള്ള പാടത്തേക്കും മാലിന്യം ഒഴുകി പരന്നതോടെ കൃഷിയും അവതാളത്തിലാണ്. ചാലിലെ വെള്ളം ഒഴുകിയെത്തുന്ന കുപ്പണ്ണൂർ പുഞ്ചയിലെ കൃഷിയും അവതാളത്തിലാകും.
കൊറോണ വൈറസ് ഉൾപ്പെടെയുള്ള രോഗങ്ങൾ കുളനsയിൽ നിലനിൽക്കെ ശുചി മുറി മാലിന്യം പൊതു സ്ഥലത്തു തള്ളിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ ശോഭ അച്യുതൻ പറഞ്ഞു.

Related Articles

Back to top button