InternationalLatest

ഷൂട്ടിങ്ങില്‍ അവനിയ്ക്ക് വെങ്കലം

“Manju”

ടോക്കിയോ ;പാരാലിമ്പിക്സില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3P SH1 വിഭാഗത്തില്‍ ഇന്ത്യയുടെ അവനിലേഖര വെങ്കലം നേടി. ഈ ഗെയിംസില്‍ അവനിലേഖരയുടെ രണ്ടാം മെഡലാണിത്. ഒരു പാരാലിംപിക്‌സില്‍, രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിലാണ് താരം. 445.9 സ്‌കോര്‍ നേടിയാണ് അവനിലേഖര വെങ്കലം വെടി വച്ചിട്ടത്. ചൈനീസ് താരം സ്വര്‍ണവും, ജര്‍മന്‍ താരം വെള്ളിയും നേടി. ഗെയിംസില്‍ 12 മെഡലുകളാണ് ഇന്ത്യ ഇക്കുറി നേടിയിരിക്കുന്നത്.

രണ്ട് സ്വര്‍ണവും, ആറ് വെള്ളിയും , നാല് വെങ്കലവുമാണ് ഇന്ത്യന്‍ നേട്ടം. ഒരു പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണിത്. നേരത്തെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍റൈഫിളില്‍ അവനിലേഖര ലോക റെക്കോര്‍ഡോടെ (249.6) തങ്കമണിഞ്ഞിരുന്നു. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം അവനിലേഖര അന്ന് സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button