IndiaLatest

രാജ്യത്ത് മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് വ്യാപാരവും കള്ളക്കടത്തും വ്യാപകമായതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്ക. ഇതോടെ മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് മയക്കുമരുന്ന് ഉപയോഗം തടയല്‍ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്രം. ‘ഡാര്‍ക്ക് വെബ്'(ഇന്റര്‍നെറ്റ് അധോലോകം) വഴി മയക്കുമരുന്ന് വ്യാപനം തടയുന്നതിനും കൂടിയാണ് 1985ലെ നര്‍കോട്ടിക് ആക്‌ട് ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നത്.

നിയമ ഭേദഗതി സാദ്ധ്യമാക്കാന്‍ പുതിയ നോഡല്‍ അഡ്മിനിസ്‌ട്രേറ്റീവ് അതോറിറ്റിയെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രാഥമിക പദ്ധതിക്ക് രൂപം കൊടുത്തതായി ‘റിപ്പോര്‍ട്ട്. നിയമം ശക്തമായി നടപ്പിലാക്കുന്നതിനും അന്വേഷണ പൂര്‍ത്തീകരണത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏകോപിപ്പിക്കണമെന്നും പ്രാഥമിക പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നു.

മയക്കുമരുന്ന് തടയല്‍ നിയമം (നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്‌ട് -1985) ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്‌ വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

Back to top button