IndiaLatest

കര്‍ഷക പ്രക്ഷോഭം ;സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ നീക്കം

“Manju”

Image result for കര്‍ഷക പ്രക്ഷോഭം ;സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ നീക്കം

ശ്രീജ.എസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ കര്‍ഷകരുടെ നീക്കം. എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷക സംഘടനകളെ കോര്‍ത്തിണക്കിയുള്ള രാജ്യവ്യാപക പ്രക്ഷോഭമാണു ലക്ഷ്യം. ഇതിനായി ഗാസിപ്പുര്‍, സിംഘു, തിക്രി എന്നിവിടങ്ങളിലെ കര്‍ഷക നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളിലേക്കു പുറപ്പെട്ടു. റിപ്പബ്ലിക് ദിന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസിന്റെ കേസ് നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെത്തി അവിടെനിന്നാണ് ഇവര്‍ പുറപ്പെട്ടത്.

കേരളത്തിലെ പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കാന്‍ കര്‍ഷക സംഘടനകളുടെ യോഗം വരുംദിവസങ്ങളില്‍ ചേരുമെന്നു രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളിലെത്തിക്കാനും പദ്ധതിയുണ്ട്. യുപിയിലും ഹരിയാനയിലും വരുംദിവസങ്ങളില്‍ കൂടുതല്‍ ‘മഹാപഞ്ചായത്ത്’ സമ്മേളനങ്ങള്‍ നടത്തും.

Related Articles

Back to top button