KeralaLatest

ഇന്നലെ മാത്രം രാജ്യത്ത് 193 കോവിഡ് മരണം

“Manju”

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 8,380 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ ആകെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം ആയി ഉയര്‍ന്നു. നിലവിലെ കണക്കനുസരിച്ച്‌ ആകെ മരണം 4,706 ആയി ഉയര്‍ന്നു. കൊവിഡ് കേസുകളില്‍ തുര്‍ക്കിയെയും മരണനിരക്കില്‍ ചൈനയെയും ഇന്ത്യ മറികടന്നു. ഇന്നലെ മാത്രം രാജ്യത്ത് 193 മരണങ്ങള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗബാധ ഇരട്ടിക്കുന്നതിന്റെ സമയം കൂടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസം എടുത്താണ് കൊവിഡ് രോഗം ഇരട്ടിക്കുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് നേടുന്നത് വര്‍ധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നാലാംഘട്ടം ഇന്ന് അവസാനിക്കുകയാണ്.

മഹാരാഷ്ട്ര തന്നെയാണ് രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ മുന്നില്‍. 62,228 പേര്‍ രോഗബാധിതരായി, 2,098 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 20,246 ആയി. ന്യൂഡല്‍ഹിയില്‍ 17,386, ഗുജറാത്തില്‍ 15,934, രാജസ്ഥാനില്‍ 8365, മധ്യപ്രദേശില്‍ 7645, ഉത്തര്‍പ്രദേശില്‍ 7284 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. അസമില്‍ കൊവിഡ് കേസുകള്‍ 895 ആയി. ബംഗാള്‍ (4813), തെലങ്കാന (2425), പഞ്ചാബ് (2197), ജമ്മു കശ്മീര്‍ (2164), ബിഹാര്‍ (3376), ആന്ധ്രപ്രദേശ് (3436) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടി.

Related Articles

Back to top button