InternationalLatest

ഇറ്റലിയില്‍ കുപ്രസിദ്ധ അധോലോകനായിക അറസ്റ്റില്‍

“Manju”

റോം: കുപ്രസിദ്ധ അധോലോക നായിക മരിയ ലിക്കിയാര്‍ഡി (70) ഇറ്റലിയിലെ റോമില്‍ അറസ്റ്റിലായി. സ്പെയിനിലേക്കു കടക്കാന്‍ ശ്രമിക്കവേ വീമാനത്താവശത്തില്‍ വച്ചായിരുന്നു പോലീസ് ഇവരെ പിടിച്ചത്. നേപ്പാള്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളി ശ്യംഖലയുടെ മേധാവിയായ മരിയ കവര്‍ച്ച സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

ഇറ്റലിയിലെ 30 പ്രമുഖ കുറ്റവാളികളില്‍പെട്ട മരിയ 2001 ല്‍ അറസ്റ്റിലായിരുന്നു. വിവിധ കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് കോടതി തടവുശിക്ഷയും വിധിച്ചു. 2009 ല്‍ ശിക്ഷാകാലാവധി കഴിഞ്ഞ് ജയില്‍ മോചിതയായി തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

Related Articles

Back to top button