KeralaLatest

ഫാ​മി​നു​നേ​രെ ആ​ക്ര​മ​ണം

“Manju”

ശാ​സ്താം​കോ​ട്ട: പ​ള്ളി​ശ്ശേ​രി​ക്ക​ലി​ല്‍ യു​വ​ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ക​ന്നു​കാ​ലി ഫാ​മി​നു​നേ​രെ ആ​ക്ര​മ​ണത്തിൽ ഒ​രു പ​ശു ചത്തു. പ​ള്ളി​ശ്ശേ​രി​ക്ക​ല്‍ കാ​ഞ്ഞി​രം​വി​ള ജ​ങ്ഷ​നി​ല്‍ ഗ​ണേ​ഷ്, ബി​ന്‍​ഷാ​ദ്, ഗോ​വി​ന്ദ്, ശ്യാം ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഫാ​മി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം. നാ​ല്‍​വ​ര്‍ സം​ഘം ചേ​ര്‍​ന്നാ​ണ് ഫാ​മിെന്‍റ എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​വ​രു​ടെ ഫാ​മി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദി​വ​സ​ങ്ങ​ള്‍​ക്കു​മുമ്പ് 90,000 രൂ​പ​ക്ക്​ വാ​ങ്ങി​യ പ​ശു​വി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related Articles

Back to top button