IndiaLatest

ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

“Manju”

ഹൈദരാബാദ്: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ബി.ആര്‍. അംബേദ്കറുടെ ഏറ്റവും വലിയ പ്രതിമ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഹൈദരാബാദില്‍ അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമയാണ് നിര്‍മിച്ചിരിക്കുന്നത്. ഹൈദരാബാദിലെ തെലങ്കാന സെക്രട്ടേറിയറ്റ് സമുച്ചയത്തിനു മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സെക്രട്ടേറിയറ്റ് സമുച്ചയത്തിനും അംബേദ്കറുടെ പേരാണ് നല്‍കിയിട്ടുള്ളത്. 45.5 അടി വീതിയും 465 ടണ്‍ ഭാരവുമുള്ള പ്രതിമ പിച്ചളയിലും ഉരുക്കിലുമാണ് നിര്‍മിച്ചിരിക്കുന്നത്. 146 കോടിയാണ് നിര്‍മാണ ചെലവ്.

പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയിലുള്ള തറനിരപ്പിലാണ് പ്രതിമയുള്ളത്. ചടങ്ങില്‍ അംബേദ്കറുടെ പേരക്കുട്ടി പ്രകാശ് അംബേദ്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

 

Related Articles

Back to top button