KeralaLatestThiruvananthapuram

പട്ടം സനിത്തിന്റെ ഗാനത്തോടെ സെന്‍ട്രല്‍ ജയിലില്‍ ഈസ്റ്റര്‍

“Manju”

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ ഇത്തവണ ഈസ്റ്ററിന് പട്ടം സനിത്തിന്റെ ഗാനവിരുന്ന്.ഈസ്റ്റർ ദിനത്തിൽ ആക്ട്സ് സംഘടിപ്പിച്ച ചടങ്ങിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവംഎന്ന ഗാനം അതിമനോഹരമായി ആലപിച്ചത്. ഈ ഗാനത്തോടെയാണ് സെന്‍ട്രല്‍ ജയിലില്‍ ഇത്തവണ ഈസ്റ്റര്‍ ചടങ്ങുകള്‍ ആരംഭിച്ചത്.

ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാർ തോമസ് തറയിൽ ചടങ്ങിൽ ഈസ്റ്റർ സന്ദേശം നൽകി. ബിഷപ്പ് ഉമ്മൻ ജോർജ്, വിവിധ സഭകളുടെ മേലദ്ധ്യക്ഷൻമാർ, ജയിൽ സൂപ്രണ്ട് സത്യരാജ്, ജോർജ് സെബാസ്റ്റ്യൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Back to top button