Latest

കോവിഡ്; ബഹ്​റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

“Manju”

മനാമ: കോവിഡ്​ -19 രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ബഹ്​റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ്​ ​പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്​ക്​ഫോഴ്​സ്​ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തിലാണ്​ പുതിയ നിയന്ത്രണങ്ങള്‍ അറിയിച്ചത്​. ഷോപ്പിങ്​ മാള്‍, മാര്‍ക്കറ്റ്​, റസ്​റ്റോറന്‍റ്​, സലൂണ്‍, സിനിമാ തിയേറ്റര്‍ എന്നിവിടങ്ങളില്‍ പ്രവേശനം കോവിഡ്​ വാക്​സിന്‍ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​​ 14 ദിവസമായവര്‍ക്കും കോവിഡ്​ മുക്​തി നേടിയവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ഇവിടങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക്​ പ്രവേശനമില്ല. സര്‍ക്കാര്‍ ഒാഫീസുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഇത്​ ബാധകമാണ്​. അതേസമയം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിന്​ ഇൗ നിയന്ത്രണം ബാധകമല്ല. വെള്ളിയാഴ്​ച മുതല്‍ ​പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന്​ വരെ തുടരും.

Related Articles

Back to top button