KeralaLatest

പ്രണവ് മോഹൻലാലിന്റെ ‘ഹൃദയം’: റിലീസ് തിയേറ്ററുകളിൽ തന്നെ

“Manju”

 

യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരൻ വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയാണ് ഹൃദയം. താരപുത്രൻ പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്. ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണ ജോലികൾ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ സിനിമാ തീയേറ്ററുകൾ ഉടനെയെങ്ങും പ്രവർത്തിക്കാൻ സാധ്യതയില്ലാത്തതിനാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തേടി ഒരു കൂട്ടം സിനിമകൾ റിലീസിന് വേണ്ടി തയ്യാറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താരപുത്രന്റെ ചിത്രവും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു. പ്രേക്ഷകരുടെ ഈ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയുടെ 50% ചിത്രീകരണം മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്, ബാക്കിയുള്ള ഭാഗങ്ങൾ കൂടി ചിത്രീകരിച്ചതിന് ശേഷം മാത്രമേ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും ചിത്രം തിയേറ്ററുകളിൽ തന്നെയാവും റിലീസ് ചെയ്യുക എന്നും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വ്യക്തമാക്കി. ലോകവ്യാപകമായി ഒരേസമയം വലിയ റിലീസിനു തന്നെയാണ് ഹൃദയം എന്ന ചിത്രത്തെ തങ്ങൾ ഒരുക്കുന്നതെന്ന് വിശാഖ് പറയുന്നു. ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങി താരപുത്രി-പുത്രന്മാരുടെ ഒരു സംഗമം തന്നെയാണ് ഹൃദയം എന്ന ചിത്രം. പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രണവ് മോഹൻലാൽ.

Related Articles

Back to top button