KeralaLatest

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് ടി.പി. ആര്‍. 11.82 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,526 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button