മുംബൈ: ജോലി സമയത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയക്കണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണിനെ ആശ്രയിക്കാനും മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഓഫീസ് സമയത്തിന് ശേഷം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാണ് ഉത്തരവ്. ഓഫീസില്‍ തോന്നിയപോലെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നതായും, അധികൃതര്‍ വ്യക്തമാക്കുന്നു
Related Articles
Check Also
Close
-
അച്ഛനെക്കുറിച്ച് എന്താണ് അധികമൊന്നും സംസാരിക്കാത്തത്? കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്August 13, 2020 9:45 PM