KeralaLatest

പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. സർക്കാർ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കൽ.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് വിശ്വാസ് മേത്ത പറഞ്ഞു. സർക്കാർ തുടങ്ങി വച്ച പദ്ധതികൾ  പൂർത്തീകരിക്കണം. ചീഫ് സെക്രട്ടറി സ്ഥാനം ജോലിയുടെ തുടർച്ചയാണെന്നും വിശ്വാസ് മേത്ത. ആഭ്യന്തര സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദവിയിലേക്കെത്തുന്നത്.

1986 ബാച്ച്  ഐഎഎസ് ഉദ്യോഗസ്ഥനാണ് മേത്ത. 1985 ബാച്ചിലെ  ആനന്ദ് കുമാർ, ഡോ.അജയ് കുമാർ , ഇന്ദ്രജിത്ത് കുമാർ സിങ്ങ് എന്നിവർ മേത്തയെക്കാൾ സീനിയറാണെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് കേരളത്തിലേക്ക് വരാൻ അവർ  താത്പര്യപ്പെട്ടില്ല.

ഇതാണ് വിശ്വാസ് മേത്തയ്ക്ക് അനുകൂലമായത്. ഹിന്ദി സിനിമാ ഗാനങ്ങളുടെ കടുത്ത ആരാധകനും നല്ലൊരു ഗായകനുമാണ് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി.

Related Articles

Back to top button