IndiaLatest

ഐ എസ് എല്‍ ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിയില്‍

“Manju”

ഐ എസ് എല്‍ ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമിയില്‍. ഹൈദരാബാദിനോട് മുംബൈ സിറ്റി എഫ് സി പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയത്. 2016ന് ശേഷമാണ് ഐ എസ് എല്‍ സെമിയിലെത്തുന്നത്. 19 മത്സരങ്ങളില്‍ നിന്നും 33 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒരു മത്സരം ബാക്കിനില്‍ക്കെയാണ് മഞ്ഞപ്പട സെമിഉറപ്പാക്കിയത്.

നാളെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ നേരിടും. ടൂര്‍ണമെന്‍റില്‍ നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ സിറ്റി എഫ് സി. 19 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റുമായി ജംഷെദ്പുര്‍ എഫ് സിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.

Related Articles

Back to top button