KeralaLatest

രണ്ടാംഘട്ട ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര തിരിച്ചു

“Manju”

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി നടത്തുന്ന രണ്ടാംഘട്ട ആഡംബര ക്രൂയിസ് കപ്പല്‍ ‍ യാത്രയ്ക്കായി 156 പേര്‍ ‍ യാത്ര തിരിച്ചു. ശനിയാഴ്ച്ച ഒന്നരയോടെ നാല് ലോ ഫ്ലോര്‍ ‍ ബസുകളിലായാണ് സംഘം എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചത്.

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വിജയശങ്കര്‍ , ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ്, ഇന്‍സ്പെക്ടര്‍ പി.എസ്. മഹേഷ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. വൈകിട്ട് എറണാകുളത്ത് നെഫ്രിറ്റി എന്ന ചതുര്‍നക്ഷത്ര ആഡംബര കപ്പലില്‍ 5 മണിക്കൂര്‍ ഉത്സവ സദൃശ്യമായ ആഘോഷ യാത്രയ്ക്കു ശേഷം , അത്താഴ വിരുന്നും കഴിഞ്ഞ് 11 മണിയോടെ യാത്രികര്‍ പാലക്കാട്ടേയ്ക്ക് തിരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
അടുത്ത യാത്ര ഏപ്രില്‍ 9 ന് നടക്കും. അഞ്ചു ബസ്സുകള്‍ ആണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ബസ്സുകളിലെ ബുക്കിംഗ് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഫോണ്‍ – 871 4062 425, 9947086128

Related Articles

Back to top button