KeralaLatest

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർ സമര ആരംഭിച്ചു

“Manju”

 

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളി ദ്രോഹ നടപടികൾക്കും അഴിമതിക്കുമെതിരെ ക്ഷേത്ര ജീവനക്കാർ അനിശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു. ശ്രീ പദ്മനാഭ സ്വാമി ടെംപിൾ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വ എസ് എ സുന്ദർ ഉത്‌ഘാടനം ചെയ്തു.

കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം വെട്ടികുറക്കാൻ പാടില്ലായെന്നിരിക്കെ ഏകപക്ഷീയമായി എക്സിക്യൂട്ടീവ് ഓഫീസർ വെട്ടിക്കുറച്ചു എന്നടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. ക്ഷേത്രത്തിൽ റിട്ടയേർഡ് ചെയ്ത ജീവനക്കാരെ കോവിഡ് സമയത്തും അനധികൃതമായി നിയമിച്ചു. നൂറോളം പകരം ജീവനക്കാരെ സ്ഥിരപ്പെടുത്താതെ ആണ് ഇങ്ങനെയൊരു നടപടി. ഇതിനെതിരെ ആണ് പ്രതിഷേധം.

Related Articles

Check Also
Close
Back to top button