IndiaLatest

പ്രമുഖ സീരിയല്‍ നടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

മുംബയ് : പ്രമുഖ ഹിന്ദി സീരിയല്‍ താരത്തിനും ഏഴുകുടുംബാംഗങ്ങള്‍ക്കും കൊവിഡ്. യേ രിഷ്ത ക്യാ കഹലാതെ ഹെ എന്ന സീരിയലിലെ താരമായ മോഹേന കുമാരി സിംഗിനും കുടുംബത്തിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനും കുടുംബത്തിലെ ഏഴുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി നടി തന്നെയാണ് അറിയിച്ചത്.

ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടി ഒരു ദേശീയമാദ്ധ്യമത്തോട് വിശദമാക്കി. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ഇവര്‍ വ്യക്തമാക്കി. ഉടന്‍ രോഗം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും നടി പ്രതികരിച്ചു. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്.റിഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്.

Related Articles

Back to top button