KeralaLatest

കൊല്ലം റൂറലിൽ വൻ കഞ്ചാവ് വേട്ട

“Manju”

 

ശ്രീകുമാർ കൊട്ടാരക്കര

കൊട്ടാരക്കര : നെല്ലിക്കുന്നം, കൊച്ചാലുംമൂട് മുബാറക് മൻസിലിൽ സൈനുലബ്ദ്ദീൻ മകൻ ഇസഹാക്ക്.എസ് ആണ് ആറര കിലോ കഞ്ചാവും 12 കുപ്പി ​ഗോവൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. കൊല്ലം റൂറൽ‌ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെതുടർന്ന് ജില്ലയിലെ ആന്റി നർക്കോട്ടിക് വിം​ഗ് ഉദ്യോ​ഗസ്ഥരായ എസ്.ഐ.ബാബുക്കുറുപ്പ്, ശിവശങ്കരപിള്ള, എ.എസ്.ഐ മാരായ അജയകുമാർ, രാധാകൃഷ്ണപിള്ള , ആഷിഷ് കോഹൂർ, ബിനു.സി.എസ്, സജി ജോൺ സി.പി.ഒ മാരായ സലിൽ, ശ്യാംകുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതത്. കൊട്ടാരക്കര തഹസീൽദാറിർ കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി. ഐ.20 കാറിൽ പാലക്കാട് മണ്ണാർകാട്ട് നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. ഓടനാവട്ടം, മുട്ടറ, പൂയപ്പള്ളി, ഉമ്മന്നൂർ, കുടവട്ടൂർ തുടങ്ങിയ മേഖലകളിലെ കഞ്ചാവ് വില്പനക്കാരനാണ് പ്രതി.

Related Articles

Back to top button