KeralaLatest

ജനങ്ങളുടെ ഭീതിയകറ്റാൻ പ്രത്യാശ നൽകുന്ന സന്ദേശവുമായി കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണിച്ചാർ: കൊറോണ കാലത്ത് ഭീതിയകറ്റുന്നതിന് പ്രതീക്ഷയും പ്രത്യാശയും നൽകുന്ന സന്ദേശവുമായി കണിച്ചാർ പ്രാഥമികാരോഗ്യ കേന്ദ്രം . തുണി സഞ്ചിയിൽ “ഈ സമയവും കടന്നു പോകും” എന്ന സന്ദേശം ആലേഖനം ചെയ്ത് ബോധവൽക്കരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. കൊറോണ നിരീക്ഷണത്തിലിരിക്കുന്നവർക്കും ,കഴിഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആണ് ആദ്യം വിതരണം ചെയ്യുന്നത്. ഏകദേശം 1000 ത്തോളം തുണി സഞ്ചികൾ തയ്യാറാക്കിക്കഴിഞ്ഞു . കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഇതുവരെ 450 പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ ആണ് ഈ സമകാലിക സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. മെഡിക്കൽ ഓഫീസർ ഡോ. സദാനന്ദൻ, മറ്റ് സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണയും ഈ പ്രോഗ്രാമിന് ഉണ്ട്. ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി നിർവ്വഹിച്ചു.

Related Articles

Back to top button