KeralaLatestThiruvananthapuram

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തം

“Manju”

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂന മര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദം  ആയി. കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. തീവ്ര ന്യൂനമര്‍ദ്ദം നിലവില്‍ ചെന്നൈക്ക് 310 കി.മി തെക്കു കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്കു-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്കു കിഴക്കായും സ്ഥിതി ചെയ്യുന്നു.ഇത് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് സമീപം വടക്കന്‍ തമിഴ്നാട് – തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നാളെ രാവിലെ കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

അറബികടല്‍ ന്യുന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല.

Related Articles

Back to top button