KeralaLatest

തിരുവല്ലയില്‍ കാണാതായ ഒമ്പതാം ക്ലാസുകാരിക്കായി അന്വേഷണം ഊര്‍ജിതം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

“Manju”

പത്തനംതിട്ട: തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം തുടരുന്നു. കാവുംഭാഗം സ്വദേശിയെയാണ് കാണാതായത്.

രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ലയെന്നു വ്യക്തമായി. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Related Articles

Back to top button