AlappuzhaKeralaLatest

ജന്മഗൃഹ തീര്‍ത്ഥാടകര്‍ തമ്പകച്ചുവട് ആശ്രമം സന്ദര്‍ശിച്ചു

“Manju”

 

ആലപ്പുഴ : ജന്മഗൃഹ തീര്‍ത്ഥാടകര്‍ തമ്പകച്ചുവട് ആശ്രമം സന്ദര്‍ശിച്ചു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ ആശ്രമത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ഭക്തരാണ് തമ്പകച്ചുവട് ആശ്രമത്തില്‍ ഉച്ചയ്ക്ക് ശേഷം എത്തിയത്. ആശ്രമം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം തീര്‍ത്ഥാടകര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. എല്ലാ മാസവും ചോതിനാളിലാണ് ജന്മഗൃഹ തീര്‍ത്ഥാടനത്തിനായി ഭക്തര്‍ ചന്ദിരൂരിലേക്ക് എത്തുന്നത്.

Related Articles

Back to top button