KeralaLatestThiruvananthapuram

മത്സ്യകൃഷി വിളവെടുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

പോത്തന്‍കോട് : സംസ്ഥാന ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പോത്തന്‍കോട് സ്വദേശി സിത്താരയുടെ വീട്ടിലെ കുളങ്ങളിലെ മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി ആര്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ്, മുദാക്കല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗം വേണുഗോപാലന്‍ നായര്‍, അനിത ടീച്ചര്‍, പ്ലാമൂട് വാര്‍ഡ് മെമ്പര്‍ അനിത കുമാരി, ബിന്ദു സത്യന്‍, ഷീജ, ഷീജ എസ്, ഷാഹിദ ബീവി, ഷീജ എസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ ദാസ്, നയന വി ബി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button