2019-2020 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും, www.ayurveda.kerala.gov.in ലും ലഭിക്കും. മാർക്ക് ലിസ്റ്റുകൾ ജൂൺ 20 മുതൽ പരീക്ഷ സെന്ററുകളിൽ വിതരണം ചെയ്യും. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ ”0210-03-101-98 എക്സാം ഫീസ് ആന്റ് അദർ ഫീസ്” എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ജൂലായ് രണ്ടിന് മുമ്പ് അപേക്ഷിക്കണം.
കോഴ്സുകൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം www.ayurveda.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിന്റെ ഫീസ് 158 രൂപ ”0210-03-101-98 എക്സാം ഫീസ് ആന്റ് അദർ റസീപ്റ്റ്സ്” എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ അടച്ചതിന്റെ അസൽ ചെലാനും, 35 രൂപയുടെ (രജിസ്ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം എഴുതിയ 34 X 24 സെ.മീ. വലിപ്പത്തിലുളള കവറും, നിർദ്ദിഷ്ട ഫോറത്തിൽ പറഞ്ഞിട്ടുളള എല്ലാ രേഖകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം.
പി.എൻ.എക്സ്.2021/2020