KeralaKozhikodeLatest

വടകര കോട്ടക്കലില്‍ കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂട്ടര്‍ കത്തിച്ചു; വ്യാപക പ്രതിഷേധം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കോട്ടക്കല്‍ തീരദേശ ഹൈവേ കര്‍മ സമിതി കണ്‍വീനറുമായ ടി. ഉമാനാഥന്റെ സ്‌കൂട്ടര്‍ കത്തിച്ചു. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ട വാഹനം പൂര്‍ണമായും കത്തിച്ചാമ്പലായി. കോട്ടക്കല്‍ ബീച്ച് റോഡ് ജംഗ്ഷനു പടിഞ്ഞാറ് ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. തീയാളുന്നതറിഞ്ഞ വീട്ടുകാര്‍ വാതില്‍ തുറന്നു നോക്കുമ്പോഴേക്കും വാഹനം തീ വിഴുങ്ങിയിരുന്നു.

കോവിഡ് കാലമായതിനാല്‍ വീട്ടു പരിസരത്തെ പുഴയോരത്ത് മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകളെത്തി തമ്പടിക്കുന്നത് ഉമാനാഥിന്റെ നേതൃത്വത്തില്‍ വിലക്കിയിരുന്നു. ഇതിലെ വിദ്വേഷമാവാം ഈ അതിക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു. വടകരയില്‍ നിന്നു ഫയര്‍ഫോഴ്‌സും പയ്യോളി പോലീസും സ്ഥലത്തെത്തി.
സമഗ്ര അന്വേഷണം നടത്തി ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റും മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ പടന്നയില്‍ പ്രഭാകരന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button