KeralaLatest

ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

“Manju”

എസ് ജയപ്രകാശ് ഇടുക്കി .

ഇടുക്കി ജില്ലയിലെ 5 താലൂക്കുകളിലെ (ഇടുക്കി താലൂക്കിൽ 30, ദേവികുളത്ത് 21, ഉടുമ്പൻചോലയിൽ 7, തൊടുപുഴയിൽ 5, പീരുമേട്ടിൽ 8) എന്നിങ്ങനെ 71 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പും ജില്ലാ മണ്ണു സംരക്ഷണ വിഭാഗവും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.മുൻ വർഷത്തെ മഴയുടെ തോത് അനുസരിച്ചാണു പഠന റിപ്പോർട്ട്.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്നു ദുരന്ത നിവാരണ അതോറിറ്റി യുടെ ദുരന്തസൂചികാ റിപ്പോർട്ടുമുണ്ട്.64 വില്ലേജുകളിൽ 57 വില്ലേജുകളും ഉരുൾപൊട്ടൽ മേഖലയിലാണ്.
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ ഉടുമ്പൻചോല: 04868-232050, പീരുമേട്: 04869–232077, ദേവികുളം: 04865–264231, തൊടുപുഴ: 04862–222503,

 

Related Articles

Back to top button