IndiaLatest

ഇന്ത്യയില്‍ കോവിഡ് ഒരുലക്ഷം കടന്നു

“Manju”

ലോകത്ത് 48.90ലക്ഷം പേർക്ക് കോവിഡ്. ഇന്ത്യയിൽ ഒരു ലക്ഷം കടന്നു.

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,20125. രോഗവിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

ഇന്നലെ മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 1003 പേരാണ് ഇന്നലെ മരിച്ചത്.

അതിനിടെ ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.നിലവില്‍ 100293 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 3155 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3900 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഗികള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ടെങ്കിലും പല സംസ്ഥാനങ്ങള്‍ക്കും ലോക്ക് ഡൗണില്‍ സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. ഏകദേശം രണ്ട് മാസത്തോളമായുളള ലോക് ഡൗണില്‍ നിന്നുമാണ് നാളെ മുതല്‍ ചെറിയ ചെറിയ ഇളവുകളോടെ ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയിയല്‍ സര്‍ക്കാര്‍ അനുമതില്‍ നല്‍കിയത്.

Related Articles

Back to top button