KeralaLatestThiruvananthapuram

സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക്; ഡയസ്‌നോൺ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം : ബുധനാഴ്ച ഒരു വിഭാഗം സർക്കാർ ജീവനക്കാർ നടത്തുന്ന സൂചന പണിമുടക്ക് പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ. ഡയസ്‌നോൺ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ ജ്യോതിലാലാണ് ഡയസ്‌നോൺ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. കാരണമില്ലാതെ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു.

പണിമുടക്കുന്ന ദിവസത്തെ ശമ്പളം അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കണമെന്നാണ് നിർദ്ദേശം. അക്രമങ്ങളും, നാശനഷ്ടങ്ങളും ഉണ്ടാക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. ബുധനാഴ്ച അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവ്വീസിൽ നിന്നും നീക്കം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സംസ്ഥാന പോലീസ് മേധാവി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

ഒരു വിഭാഗം അദ്ധ്യാപകരും സർക്കാർ ജീവനക്കാരുമാണ് ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം വേഗത്തിൽ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Related Articles

Back to top button