Thiruvananthapuram

സമാനതകളില്ലാത്ത വികസന വിപ്ലവം : ഒരു കോടിയലധികം രൂപയുടെ വീടുവയ്ക്കാനുള്ള ധനസഹായം

“Manju”

സമാനതകളില്ലാത്ത വികസന വിപ്ലവം : പോത്തൻകോട് പുലിവീട് വാർഡിൽ പാലോട്ടുകോണം മിച്ചഭൂമി കോളനിയിൽ 33 കുടുംബങ്ങൾക്കാണ് വിവിധ ഭവനപദ്ധതികളിലൂടെ പുതിയ വീടുകൾ നൽകി മാതൃകാപരമായ വികസനം സാധ്യമാക്കിയത്, പഞ്ചായത്ത് മെമ്പറും നാട്ടുകാരും വിവിധ സമരപരിപാടികൾ അടക്കം നടത്തിയാണ് ഇത്രയധികം ആൾക്കാർക്ക് ഒരു കോടിയലധികം രൂപയുടെ വീടുവയ്ക്കാനുള്ള ധനസഹായം ലൈഫ്, PMAY, പട്ടികജാതി വകുപ്പിൻ്റേതടക്കം വിവിധ പദ്ധതികളിലൂടെ ലഭ്യമാക്കാൻ സാധിച്ചത് .ഒപ്പം കേന്ദ്രസർക്കാർ പദ്ധതിയായ ദീനദയാൽ ഉപാധ്യായ ഗ്രാമയോജന സ്കിം പ്രകാരം പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കോളനിയിലെ നാലു റോഡുകളിലേയ്ക്കും 3 ഫെയിസ് വൈദ്യുതി ലൈൻ വലിച്ച് വോൾട്ടേജ് ക്ഷാമം വരാതുള്ള വൈദ്യുതി കണക്ഷനും, ഗ്രാമ പഞ്ചായത്ത് ഫണ്ട് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നാലു റോഡുകളിലേയ്ക്ക് കുടിവെള്ളപൈപ്പ് ലൈൻ നീട്ടി പൊതു ടാപ്പുകളും സൗജന്യമായി ഗാർഹിക കണക്ഷനും നൽകി. വീടുകളുടെ താക്കോൽ നൽകൽ അടക്കം പദ്ധതികളുടെ ഉദ്ഘാടനം ലളിതമായ രീതിയിൽ പഞ്ചായത്ത് അംഗം എം.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻനായർ നിർവഹിച്ചു. നാടിൻ്റെ നാനാഭാഗത്തുള്ള ഒരു തുണ്ട് ഭൂമിയില്ലാതിരുന്നവർക്ക് മൂന്ന്സെൻ്റ് വസ്തു വീതം കിട്ടിയ ഈ കോളനിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങിയ സന്തോഷത്തിൽ പുതു ജീവിതം കെട്ടിപ്പെടുക്കുവാൻ ഒരുങ്ങുകയാണ് ഈ 33 കുടുംബങ്ങൾ.

https://www.facebook.com/SanthigiriNews/videos/3205930839536478/

Related Articles

Back to top button