KeralaKozhikodeLatest

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉമ്മയും മകളും കോവിഡ് ബാധിച്ച് മരിച്ചു

“Manju”

വടകര: ഉമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. മണിയൂർ അമ്പായത്തോടി ആയിഷ (85), മകൾ ഫാത്തിമ (60), എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചത്.

ആയിഷ ചൊവ്വാഴ്ച പുലർച്ചെ രണ്ടരക്കും, മകൾ ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്. പരേതനായ അലിയാണ് ആയിഷയുടെ ഭർത്താവ്. മകൻ: അബ്ദുൾ ഗഫൂർ. മമ്മു (മത്സ്യ കച്ചവടം ). മമ്മു ആണ് ഫാത്തിമയുടെ ഭർത്താവ്. മക്കൾ: ഫൗസിയ, നുസൈബ , റഹ് മത്ത്, ഫൈസൽ. മരുമക്കൾ: ഫൈസൽ (തോലേരി ), നാസർ (പുനൂർ), ഫസീറ.

Related Articles

Back to top button