IndiaLatest

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്

“Manju”

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ മരണമടഞ്ഞു. 18,327 പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, ഇന്നലെ 7,51,935 പേരില്‍ നടന്ന സാമ്ബിള്‍ പരിശോധനയില്‍ ആണ്. ഇതാദ്യമാണ് ജനുവരി 28ന് ശേഷം രാജ്യത്ത് പ്രതിദിന കേസുകള്‍ 18,000 കടക്കുന്നത്.

രോഗവ്യാപനം മഹാരാഷ്ട്രയില്‍ അതിതീവ്രമായി തുടരുകയാണ്. കൂടാതെ സംസ്ഥാനത്ത് 10,216 കൊവിഡ് കേസുകളും 53 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button