KeralaLatest

ജില്ലയിൽ 8 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ:വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയ 5 പേർക്കും സമ്പർക്കത്തിലൂടെ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4 പുരുഷന്മാരും 4 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. മെയ് 27 ന് അബുദാബിയിൽ നിന്നെത്തിയ വരവൂർ സ്വദേശി (50), 26 ന് കുവൈറ്റിൽ നിന്നെത്തിയ മാടക്കത്തറ സ്വദേശിനി (32), 22 ന് ഇറ്റലിയിൽ നിന്നെത്തിയ പുത്തൻചിറ സ്വദേശിനി (39), 26 ന് കുവൈറ്റിൽ നിന്നെത്തിയ ചാലക്കുടി സ്വദേശിനി (44), 29 ന് മുംബൈയിൽ നിന്നെത്തിയ താന്ന്യം സ്വദേശി (54) എന്നിവർക്കും നേരത്തെ പോസിറ്റീവ് ആയ പൂത്തോൾ സ്വദേശിയുടെ മകൻ (14), ഊരകം സ്വദേശിയായ ആരോഗ്യ പ്രവർത്തക (51), കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയായ സന്നദ്ധ പ്രവർത്തകൻ (27) എന്നിവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Related Articles

Back to top button