KeralaLatest

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിയായ കൊവിഡ് രോഗിയുമായി സമ്പര്‍‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവ്

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴിക്കോട്: ഗര്‍ഭിണിയായ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്റീനിലായ 118 പേര്‍ക്ക് കൊവിഡില്ല. പരിശോധനയില്‍ ഇവരുടെ ഫലങ്ങള്‍ നെഗറ്റീവാണ്.രണ്ട് പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ സ്രവം ഇനി പരിശോധിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണ കാലാവധി അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും.
ഈ മാസം രണ്ടിന് രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ര്‍ സ്വദേശിയായ ഗര്‍ഭിണി കോഴിക്കോട‌് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാ‍ര്‍ട്ട്മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് നിരീക്ഷണത്തിലായത്.ഇതില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഉണ്ടായിരുന്നു.

അതേസമയം സ്ത്രീക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴുള്‍പ്പെടെ ഇവര്‍ക്ക് കൊവിഡ് രോഗികളുമായി സമ്പര്‍ക്കവുമുണ്ടായിട്ടില്ല.

Related Articles

Back to top button