KeralaLatest

 വൃക്ഷതൈ നടുന്നതിലല്ല പരിപാലിക്കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്ന് യൂത്ത് കോൺഗ്രസ്‌ പേരാവൂർ ബ്ലോക്ക്‌.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളയാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നടത്താനുദ്ദേശിക്കുന്ന വൃക്ഷതൈ നടലിന്റെ ഉദ്ഘാടനവേളയിലാണ് യൂത്ത് കോൺഗ്രസ്‌ ഈ കാര്യം ഉന്നയിച്ചത്…

വായന്നൂർ സ്കൂളിന് സമീപം നടത്തിയ വാർഡ്‌തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ നിർവഹിച്ചു.
കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ വിജയകുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ്‌, സുനീഷ് എ പി, പ്രസൂൺ, സുനീത്, സനൽ തുടങ്ങിയവർ പങ്കെടുത്തു.

വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിൽ വൃക്ഷതൈ നടുമെന്നും സാധാരണ നട്ടുകഴിഞ്ഞാൽ പിന്നെ ആ ഭാഗത്തേക്ക് നട്ടവർ തിരിഞ്ഞുനോക്കാതിരിക്കുന്നതാണ് പൊതുവിൽ സംഭവിക്കാറുള്ളതെന്നും…
എന്നാൽ നടുന്ന വൃക്ഷതൈകൾ
ഓരോ മാസവും സന്ദർശിച്ചു പരിപാലിക്കുകയെന്നതാണ് യൂത്ത് കോൺഗ്രസ്‌ ലക്ഷ്യമിടുന്നതെന്നും ശരത്ചന്ദ്രൻ അറിയിച്ചു.

 

Related Articles

Back to top button