KeralaLatestThrissur

വീട് കത്തിനശിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

കൊടുങ്ങല്ലൂർ: പടിഞ്ഞാറെ വെമ്പല്ലൂർ ഇല്ലിച്ചോട് ഭാഗത്ത് താമസിക്കുന്ന ഏറാട്ട് വിലാസിനിയുടെ വീട് കത്തിനശിച്ചു.

പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ അടുക്കളയിലെ പാചകം കഴിഞ്ഞശേഷം നനഞ്ഞ വിറകുകൾ അടുപ്പിനടുത്ത് ഉണങ്ങാൻ സൂക്ഷിച്ചിരുന്നു. ഇതിന് തീപിടിച്ചാണ് വീട് കത്തിയതെന്ന് നാട്ടുകാർ പറയുന്നു.

ഒരുവർഷംമുമ്പ് ഭർത്താവ് മോഹനൻ മരിച്ചതിനെത്തുടർന്ന് വിലാസിനി ഒറ്റയ്ക്കാണ് താമസം. ഇ.ടി. ടൈസൺ എം.എൽ.എ. സ്ഥലം സന്ദർശിക്കുകയും വില്ലേജ് ഓഫീസറിൽനിന്ന്‌ റിപ്പോർട്ട് തേടുകയും ചെയ്തു.

 

Related Articles

Back to top button